Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InstagramVideo

രാ​ഹു​ൽ ഗാ​ന്ധി​യെ 'ബാ​റ്റ്മാ​ൻ' ആ​യി ചി​ത്രീ​ക​രി​ച്ച് കോ​ൺ​ഗ്ര​സി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശ​സ്ത സൂ​പ്പ​ർ​ഹീ​റോ ക​ഥാ​പാ​ത്ര​മാ​യ 'ബാ​റ്റ്മാ​നാ​യി'​ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ പ​ങ്കു​വെ​ച്ച റീ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു.

ര​ണ്ടു മാ​സം മു​മ്പ് ഇ​ൻ​സ്റ്റാ​ഗ്രാം സം​വാ​ദ​ത്തി​നി​ടെ താ​ൻ ബാ​റ്റ്മാ​നാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന്, "ഞാ​നും ബാ​റ്റ്മാ​നും ഒ​രു​മി​ച്ച് ഒ​രു മു​റി​യി​ൽ നി​ൽ​ക്കു​ന്ന​ത് ഇ​തു​വ​രെ ആ​രും ക​ണ്ടി​ട്ടി​ല്ല​ല്ലോ!" എ​ന്ന് രാ​ഹു​ൽ ത​മാ​ശ​യാ​യി മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തെ സൂ​പ്പ​ർ​ഹീ​റോ ആ​യി വി​ശേ​ഷി​പ്പി​ച്ച് 13 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള റീ​ൽ പു​റ​ത്തു​വി​ട്ട​ത്.

പോ​ലീ​സി​ന്‍റെ മ​ഞ്ഞ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ൽ രാ​ഹു​ൽ നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും ബാ​റ്റ്മാ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ നി​ൽ​ക്കു​ന്ന രം​ഗ​ങ്ങ​ളും മാ​റി​മാ​റി കാ​ണി​ച്ചാ​ണ് വീ​ഡി​യോ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up